തലശ്ശേരി: സ്വകാര്യ ബസിൽ മാഹിമദ്യം കടത്തുന്നതിനിടെ പിടിയിലായ പേരാവൂർ തുണ്ടി വെള്ളാർവള്ളി വടക്കഞ്ചേരി വീട്ടിൽ വി.എ. ജോസിന് ഒരുവർഷം തടവും ഒരുലക്ഷം രൂപ പിഴയും. അഡീഷനൽ അസി. സെഷൻസ് ജഡ്ജി രുഗ്മ എസ്. രാജാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസംകൂടി തടവ് അനുഭവിക്കണം. 2016 മേയ് എട്ടിന് രാവിലെ 11ന് ന്യൂമാഹി എക്‌സൈസ് ചെക്ക് പോസ്‌റ്റ് പരിസരത്ത് വാഹന പരിശോധനക്കിടെ 3.600 ലിറ്റർ വിദേശമദ്യം പിടിച്ച കേസിലാണ് ശിക്ഷ. തലശ്ശേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. ഹരിനന്ദനാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രീതി പറമ്പത്ത് ഹാജരായി. ------- photo separate file
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.