മുഴപ്പിലങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കണ്ണൂർ-തലശ്ശേരി ദേശീയപാതക്കരികിലുള്ള പൊളിച്ചുനീക്കപ്പെട്ട വ്യാപാര സ്ഥാപന ഉടമകൾക്കുള്ള സർക്കാർ നഷ്ടപരിഹാരം ലഭിച്ചുതുടങ്ങി. ദേശീയപാത അതോറിറ്റി ഓഫിസ് മുഖേന കൃത്യമായി രേഖകൾ ഹാജരാക്കിയ വ്യാപാരികൾക്കാണ് നഷ്ടപരിഹാരമായി 75,000 രൂപ ലഭിക്കുന്നത്. എന്നാൽ, മൂന്നുലക്ഷം രൂപ വരെ നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ വ്യാപാരി വ്യവസായി സമിതി സമരങ്ങൾ നടത്തിയിരുന്നു. 2008 മുതൽ പഞ്ചായത്ത് ലൈസൻസ് പ്രകാരം കൃത്യമായ രേഖകളോടെ വ്യാപാരം നടത്തുന്ന സ്ഥാപന ഉടമകളെയാണ് നഷ്ടപരിഹാരത്തിന് ദേശീയപാത അതോറിറ്റി പരിഗണിച്ചത്. ഇതിനകം ഒഴിഞ്ഞുപോയ വ്യാപാരികളിൽ ചുരുക്കം ചിലർക്ക് കെട്ടിട ഉടമകളിൽനിന്ന് 30,000 രൂപ മുതൽ 80,000 രൂപ വരെ ലഭിച്ചിരുന്നതായി തുക കൈപ്പറ്റിയ വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.