ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: എളയാവൂർ വയലിൽ മ​ധ്യ​വ​യ​സ്ക​യു​ടെ സ്വർണമാ​ല​ പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ഴീ​ക്കോ​ട് ക​പ്പ​ക്ക​ട​വ് സ്വ​ദേ​ശി ക​പി​ൽ ദേ​വ​നെയാണ് (29) ക​ണ്ണൂ​ർ ടൗ​ൺ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ള​യാ​വൂ​ർ കോ​ള​നി​യി​ലെ ബീ​ഫാ​ത്തി​മയുടെ (55) മൂ​ന്ന് പ​വ​ന്‍റെ മാലയാണ് ബു​ധ​നാ​ഴ്ച ഉച്ച​യോ​ടെ ഇയാൾ ബൈ​ക്കി​ലെ​ത്തി​ പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞത്. ക​ണ്ണൂ​രി​ലെ ജ്വ​ല്ല​റി​യി​ൽ ​മാ​ല വി​ൽ​ക്കാൻ എ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യത്. മാ​ല പൊ​ട്ടി​യ​തുക​ണ്ട ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പൊലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. Photo: Kapil Prethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.