അധ്യാപക കൂട്ടായ്മ ജില്ല കൺവെൻഷൻ

വടകര: കക്ഷിരാഷ്ട്രീയത്തിനതീതമായ, സമാന്തര മേഖലയിലെ അധ്യാപകരുടെ സാംസ്‌കാരിക കൂട്ടായ്മയുടെ പ്രഥമ ജില്ല കൺവെൻഷൻ ശനിയാഴ്ച വടകര ലോകനാർകാവിലെ കൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ പ​ങ്കെടുക്കും. മീനാക്ഷി ഗുരുക്കൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ് മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരിക പ്രവർത്തകരായ ഇ.വി. വത്സൻ, രാജാറാം തൈപ്പള്ളി എന്നിവർ പങ്കെടുക്കും. 'മാറുന്ന ലോകം മാറേണ്ട അധ്യാപകർ'വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ. ശശികുമാർ പുറമേരി, റിട്ട. ലേബർ ഓഫിസർ ബാബു കാനപ്പള്ളി, അഡ്വ. സി.കെ. വിനോദൻ എന്നിവർ ക്ലാസെടുക്കും. വാർത്തസമ്മേളനത്തിൽ കൂട്ടായ്മ കൺവീനർ ദിൽജിത്ത് മണിയൂർ, എ.എസ്. അജീഷ്, ഇ.പി. സുധീർ, എൻ. ഗംഗാധരൻ, സനൽ പതേരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.