ജില്ലയില്‍ ഇന്ന് യു.ഡി.എഫ് മലയോര ഹര്‍ത്താല്‍

കോഴിക്കോട്: പരിസ്ഥിതിലോല വിഷയത്തില്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളായ ചക്കിട്ടപാറ, മരുതോങ്കര, കാവിലുംപാറ, വിലങ്ങാട്, കൂരാച്ചുണ്ട്, തിരുവമ്പാടി, പുതുപ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പനങ്ങാട് പഞ്ചായത്തിലെ തലയാട് എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട്​ ആറു വരെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പൊതു സ്ഥാപനങ്ങള്‍, ടാക്‌സി വാഹനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം അഭ്യർഥിച്ചു. അത്യാവശ്യ കാര്യത്തിന് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.