ചെറുവണ്ണൂരിൽ തെരുവുനായ് ആക്രമണം; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

ഫറോക്ക്: ചെറുവണ്ണൂരിൽ ഏഴും എട്ടും വയസ്സുകാരടക്കം നാലുപേർക്ക് തെരുവുനായുടെ കടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ചെറുവണ്ണൂർ കോയാസ് ആശുപത്രിക്ക് സമീപം മൈലാങ്കിൽപാടം ദാറുസ്സലാം വീട്ടിൽ അമീൻ അഹ്സൻ (25), റെയിലിന് സമീപം മുഹമ്മദ് സഹൽ (എട്ട്), അയൽവാസി ഇർഫാൻ (ഏഴ്), ഫറോക്ക് സ്വദേശിനി പ്രേമ (56) എന്നിവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചെറുവണ്ണൂർ മല്ലിക തിയറ്ററിന് സമീപം ബസ് കാത്തുനിൽക്കുകയായിരുന്ന ഫറോക്ക് സ്വദേശിനി പ്രേമക്കാണ് ആദ്യം കടിയേറ്റത്. ഇതേ നായ് തന്നെയാണ് അമീൻ അഹ്സനെയും മറ്റും കടിച്ചത്. മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായിരിക്കുകയാണ്. പരിക്കേറ്റവരെ ആദ്യം ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.