ധനസഹായം കൈമാറി

ബേപ്പൂർ : സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മുഹമ്മദ് ജാബിറിന്റെ കുടുംബത്തിന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സെക്യൂരിറ്റി സ്‌കീം കൈമാറി. അൽജുബൈൽ കെ.എം.സി.സി മുൻ പ്രസിഡന്റും സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗവുമായ ഫാസ് മുഹമ്മദ് അലിയാണ് ഫണ്ട് കുടുംബത്തിന് കൈമാറിയത്. ഷെമീർ കല്ലിങ്ങൽ, ഹനീഫ ബേപ്പൂർ, അഷ്റഫ് ബേപ്പൂർ എന്നിവർ നേതൃത്വം നൽകി. പടം: അപകടത്തിൽ മരണപ്പെട്ട ജാബിറിന്റെ കുടുംബത്തിനുള്ള സൗദി കെ.എം.സി.സി സെക്യൂരിറ്റി സ്‌കീം ഫാസ് മുഹമ്മദ് അലി കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.