മണിക്കൂറുകൾ വൈദ്യുതി മുടങ്ങി; ജനം വലഞ്ഞു

കൊയിലാണ്ടി: അറ്റകുറ്റപ്പണിയുടെ ഭാഗമായി മണിക്കൂറുകൾ വൈദ്യുതി വിതരണം മുടങ്ങിയത് ജനത്തെ വലച്ചു. കൊയിലാണ്ടി സൗത്ത്, നോർത്ത് ഓഫിസുകൾക്കു കീഴിലായിരുന്നു അറ്റകുറ്റപ്പണി. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ അത് രാത്രി എട്ടു വരെ നീണ്ടു. തൊഴിൽ മേഖലകൾ, ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെ ബാധിച്ചു. വീടുകളിലും പ്രയാസങ്ങൾ ഉണ്ടാക്കി. ദീർഘനേരം തൊട്ടടുത്ത സെഷനുകളിൽ ഒരേ സമയത്ത് വൈദ്യുതി വിതരണം നിർത്തിവെച്ചത് വിമർശനങ്ങൾക്ക് ഇടയാക്കി. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച ശേഷവും ഇടക്ക് തടസ്സം അനുഭവപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണം നിർത്തിവെക്കൽ ഒഴിവാക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു. കെ.പി. രാജേഷ്, കെ. ദിനേശൻ, അമ്മേത്ത് കുഞ്ഞഹമ്മദ്, പി.കെ. ശുഹൈബ്, അജീഷ് മോഡേൺ, പി.വി. മനീഷ്, പി.പി. ഉസ്മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.