കുടിവെള്ള വിതരണ കിണറും പമ്പ് ഹൗസും കാടുമൂടിയ നിലയിൽ

ബാലുശ്ശേരി: കിണറും പമ്പ് ഹൗസും കാടുമൂടിയ നിലയിൽ. ബാലുശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട തഞ്ചാലക്കുന്ന് ഹരിജൻ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിക്കു വേണ്ടി ബാലുശ്ശേരി വൈകുണ്ഠത്തിൽ സ്ഥാപിച്ച പമ്പ് ഹൗസും കിണറുമാണ് കാടുമൂടി പുറത്തേക്കുപോലും കാണാൻ പറ്റാത്ത അവസ്ഥയിലായത്. കോളനിയിലെയും സമീപസ്ഥലത്തെയും 25ഓളം കുടുംബങ്ങൾക്ക് ശുദ്ധജല വിതരണം ചെയ്യുന്നത് ഈ കിണറിൽനിന്നാണ്. കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തഞ്ചാലക്കുന്നിൽ സ്ഥാപിച്ച ടാങ്കിലേക്കാണ് വെള്ളമെത്തിക്കുന്നത്. ടൗണിനടുത്തായിട്ടും കാടുമൂടിയത് വെട്ടിമാറ്റാൻ അധികൃതർ തയാറായിട്ടില്ല. കുറുക്കനോ നായോ വീണ് ചത്താൽപോലും പുറത്തേക്ക് അറിയാത്ത അവസ്ഥയിലാണ് കാട് പടർന്നിട്ടുള്ളത്. ടൗണിനടുത്തായതിനാൽ കിണറിന് സമീപത്ത് മാലിന്യം തള്ളുന്നുമുണ്ട്. കഴിഞ്ഞ വർഷം കോഴിമാലിന്യം കിണറ്റിൽ തള്ളിയത് കോളനിവാസികൾ തന്നെയാണ് ശുദ്ധീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.