കോഴിക്കോട്: ഡിജിറ്റൽ റീസർവേ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ 'മാറ്റത്തിനൊപ്പം ഞങ്ങളും' എന്ന പേരിൽ സംഘടിപ്പിച്ചു. ടൗൺഹാളിൽ ജോ. കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. സി. സുധാകരൻ പിള്ള അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ജോ. കൗൺസിൽ വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ, ജില്ല സെക്രട്ടറി ജയപ്രകാശൻ, കെ.വി. ആഷിക്, അഡ്വ. വി.പി. വിനോദൻ എന്നിവർ സംസാരിച്ചു. മികച്ച പുസ്തക നിരൂപണത്തിനുള്ള വയലാർ രാമവർമ സാംസ്കാരിക വേദിയുടെ ദൃശ്യമാധ്യമ പുരസ്കാരം നേടിയ ജയശ്ചന്ദ്രൻ കല്ലിംഗലിനെ ആദരിച്ചു. ടി.വി. ബാലൻ ഉപഹാരം സമ്മാനിച്ചു. ജി. സജീബ് കുമാർ സ്വാഗതവും പി. സജിത്ത് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.