നാസറിന്റെ സ്വന്തം 'മിനി' യെന്ന പിടിയാന ചെരിഞ്ഞു

കൊടിയത്തൂർ: പഴംപറമ്പ് തൃക്കളയൂർ ക്ഷേത്രത്തിനു സമീപം കൊളക്കാടൻ നാസറിന്റെ ഉടമസ്ഥതയിലുള്ള മിനി എന്ന ആന ചെരിഞ്ഞു. 48 വയസ്സുള്ള പിടിയാനയാണ് വ്യാഴാഴ്ച പുലർച്ചെ 5.30 ഓടെയാണ് ചെരിഞ്ഞത് .1991ൽ കുടകിൽ നിന്നാണ് നാസറിന്റെ ജ്യേഷ്ഠൻ ബാപ്പുട്ടി മിനിയെ കൊണ്ടുവരുന്നത്. അന്നേ മിനിയുടെ ഇഷ്ടക്കാരൻ നാസറാണ്. ഇവർ തമ്മിലുള്ള ബന്ധം കണ്ട് ബാപ്പുട്ടി മിനിയെ നാസറിന് നൽകി. രണ്ടു വർഷം മുമ്പ് ഇവർ തമ്മിലുള്ള ബന്ധം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നാസറിന്റെ KL 01 AL 1684 എന്ന നമ്പറിലുള്ള പഴയ ജീപ്പ് മിനിക്ക് പ്രിയപ്പെട്ടതാണ്. നൂറു വാഹനങ്ങൾക്കിടയിൽ നിന്നും ഈ ജീപ്പിനെ തിരിച്ചറിയാൻ മിനിക്ക് കഴിയും. 'ഇയ്യോബിന്റെ പുസ്തക'മടക്കമുള്ള ചില സിനിമകളിലും മിനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി കാട്ടില്‍ തടിയെടുക്കാനും ഉത്സവത്തിനുമൊക്കെ ഉപയോഗിച്ചിരുന്നു. നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.കെ. രാജീവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം വെറ്ററിനറി സർജൻ ഡോ. അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. ശ്വാസകോശ സംബന്ധമായ അസുഖം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ആന ചെരിഞ്ഞത് അറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്തെത്തിയത് . kdr1 മിനിയെന്ന പിടിയാന ചെരിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.