സൗജന്യമായി നൽകിയ ഭൂമി ഏറ്റുവാങ്ങി

പെരുമണ്ണ: ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി മങ്ങത്തായ കൃഷ്ണപ്രിയാനന്ദ സരസ്വതി ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ ഭൂമിയുടെ രേഖകൾ പി.ടി.എ. റഹീം എം.എൽ.എ ഏറ്റുവാങ്ങി. ഏഴാം വാർഡിലാണ് ലക്ഷങ്ങൾ വിലയുള്ള 10.67 സെന്റ് ഭൂമി വിട്ടുനൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. കൃഷ്ണപ്രിയാനന്ദ സരസ്വതിയെ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉഷ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദീപ കാമ്പുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാമള പറശ്ശേരി, കെ. അജിത, എം.ജി. വിനോദ് എന്നിവർ സംസാരിച്ചു. എം. ഉണ്ണികൃഷ്ണൻ സ്വാഗതവും എസ്.കെ. പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.