റോഡ് ശോച്യാവസ്ഥ: മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി

നരിക്കുനി: നരിക്കുനിയിൽ റോഡുകൾ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ചത് അപകടസാധ്യത വർധിപ്പിക്കുന്നു. കുഴിയിൽ ചാടി വാഹനങ്ങൾ കേടുവരികയാണ്. ബുധനാഴ്ച മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ നെല്ലിയേരി താഴത്ത് വെച്ച് അപകടത്തിൽപെട്ട് ചികിത്സയിലാണ്. റോഡ് വെട്ടിപ്പൊളിച്ചതിനു ശേഷം നടക്കുന്ന നാലാമത്തെ അപകടമാണിതെന്ന് നാട്ടുകാർ പറഞ്ഞു. കാലവർഷമാരംഭിക്കുന്നതിന് മുമ്പ് റോഡിലെ കുഴി നികത്തിയില്ലെങ്കിൽ അപകടങ്ങളുടെ പെരുമഴയാകുമെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. വെട്ടിപ്പൊളിച്ച റോഡ് ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയൻ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി. ശശിധരൻ (ഐ.എൻ.ടി.യു.സി), അബ്ദുൽ കരീം (സി.ഐ.ടി.യു), ജയനാഥൻ (ബി.എം.എസ്), അഷറഫ് (എസ്.ടി.യു) എന്നിവർ നേതൃത്വം നൽകി. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ ഭാരവാഹികൾ അറിയിച്ചു. പടം: മോട്ടോർ തൊഴിലാളികൾ മരാമത്ത് വകുപ്പ് ഓഫിസിലേക്ക് നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.