നവാസിന്റെ അറസ്റ്റ്: റിമാൻഡ് റിപ്പോര്‍ട്ട് വര്‍ഗീയത കുത്തിനിറച്ചത് -പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ല പ്രസിഡന്റ് നവാസ് വണ്ടാനത്തിനെതിരെ പൊലീസ് തയാറാക്കിയ റിമാൻഡ് റിപ്പോര്‍ട്ട് വര്‍ഗീയതയും മതവിദ്വേഷവും കുത്തിനിറച്ചതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ്. നിസാര്‍ പ്രസ്താവനയിൽ പറഞ്ഞു. ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. അരുണ്‍ തയാറാക്കിയ റിമാൻഡ് റിപ്പോര്‍ട്ട് ഗുരുതര പരാമര്‍ശങ്ങള്‍ നിറഞ്ഞതും മതവിദ്വേഷം ആളിക്കത്തിക്കുന്നതുമാണ്. ആർ.എസ്.എസിന്റെ ലഘുലേഖ അതേപടി പകര്‍ത്തിയാണ് പൊലീസ് റിമാൻഡ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സംശയിക്കേണ്ടതുണ്ട്. വര്‍ഗീയവാദികളായ ആർ.എസ്.എസിന്റെ നാവായി പൊലീസ് മാറുന്നത് അപകടകരമാണെന്നും നിസാർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.