ജൈവ വൈവിധ്യ സെമിനാർ

നടുവണ്ണൂർ: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി. പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ കെ.പി. മഞ്ജു ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. നിഷ, ടി.സി.സുരേന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് അസി. സെക്രട്ടറി കെ.കെ. ഷിബിൻ, എൻ.കെ. സലീം, സി.എം. വൈശാഖ്, കെ.സി. രാജീവൻ, കെ.ജി. രജി എന്നിവർ സംസാരിച്ചു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം വളന്റിയർമാർ, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.