പയ്യോളി: ട്രെയിനുകൾക്ക് ഇരിങ്ങലിൽ സ്റ്റോപ്പ് ഭാഗികമായി പുനഃസ്ഥാപിച്ചതിൽ നാട്ടുകാർ ആഹ്ലാദത്തിൽ. വ്യാഴാഴ്ച രാവിലെ എട്ടിന് ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന ട്രെയിനിന് ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ വൻ വരവേൽപ്പാണ് നൽകിയത്. ഏഴരയോടെ എത്തേണ്ട ട്രെയിൻ അരമണിക്കൂർ വൈകിയാണ് എത്തിയതെങ്കിലും നാട്ടുകാർ വൻ സ്വീകരണമാണ് സ്റ്റേഷൻ പരിസരത്ത് ഒരുക്കിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയ ഉടൻ എൻജിന് മുകളിൽ കയറി ബാനർ പതിക്കുകയും മാലയും തോരണങ്ങളും ചാർത്തിയാണ് നാട്ടുകാരുടെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വീകരിച്ചത്. കോവിഡിന് ശേഷം പാസഞ്ചർ ട്രെയിനുകൾ ഓടി തുടങ്ങിയെങ്കിലും ആറു ട്രെയിനുകൾ നിർത്തിയ ഇരിങ്ങലിൽ ഒരു ട്രെയിനിന് പോലും സ്റ്റോപ്പുണ്ടായിരുന്നില്ല. പിന്നീട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികളും നിവേദനങ്ങളും നൽകിയതോടെയാണ് ബുധനാഴ്ച മൂന്ന് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായത്. ആക്ഷൻ കമ്മിറ്റി ചെയർമാൻ പുത്തുക്കാട്ട് രാമകൃഷ്ണൻ കൺവീനർ, പി.വി. നിധീഷ്, കൗൺസിലർമാരായ വിലാസിനി നാരങ്ങോളി, രേവതി തുളസീദാസ്, കെ. അനിത, ചെറിയാവി സുരേഷ് ബാബു, നിഷ ഗിരീഷ്, മഞ്ജുഷ ചെറുപ്പനാരി, സബീഷ് കുന്നങ്ങോത്ത്, എൻ.ടി. അബ്ദുറഹ്മാൻ, രാജൻ കൊളാവിപ്പാലം, സി.പി. സദഖത്തുല്ല, ബാലൻ കമ്പിനിക്കുനി, ബൈജു ഇരിങ്ങൽ, ചാത്തോത്ത് സുനി, ഇ. സൂരജ്, ഇ. ദിനേശൻ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. പടം ഇരിങ്ങലിൽ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചതിനെ തുടർന്ന് നിർത്തിയ ട്രെയിനിന് വ്യാഴാഴ്ച ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ നൽകിയ വരവേൽപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.