നാദാപുരം: കല്ലാച്ചി ടൗണിലെ ഓവുചാൽ ശുചീകരണം ആരംഭിച്ചു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് നാദാപുരം പഞ്ചായത്ത് പത്താം വാർഡിലെ കല്ലാച്ചി ടൗണിലുള്ള ഓവുചാൽ ശുചീകരണം ആരംഭിച്ചത്. കല്ലാച്ചി വാണിയൂർ തോട്ടിലെ നീരൊഴുക്ക് വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പ്രവൃത്തി. കല്ലാച്ചിയിലെ വ്യാപാരികളുടെ സഹായത്തോടുകൂടി നടക്കുന്ന പരിപാടിക്ക് വാർഡ് വികസന സമിതിയാണ് നേതൃത്വം നൽകുന്നത്. കല്ലാച്ചി ടൗണിലെ മഴവെള്ളം വാണിയൂർ തോട്ടിലേക്കാണ് ഒഴുകുന്നത്. തോട്ടിലും ഓവുചാലിലും മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും നിറഞ്ഞ് ടൗണിൽ മഴ പെയ്താൽ വെള്ളക്കെട്ടാണ്. ഈ തടസ്സങ്ങൾ നീക്കി ഓവുചാലിലെ മാലിന്യ തള്ളലും മലിനജലം ഒഴുക്കിവിടുന്നതും പൂർണമായും തടയാനാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എം.സി. സുബൈർ, വാർഡ് മെംബർ വി.സി. നിഷ മനോജ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. കൺവീനർ കരിമ്പിൽ ദിവാകരൻ, കെ.ടി.കെ. ചന്ദ്രൻ, ദിനേശൻ, കുഞ്ഞാലി, രാജേഷ്, സക്കറിയ, രവീന്ദ്രൻ, ജിഷ, പ്രഭ എന്നിവർ നേതൃത്വം നൽകി. അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റണം നാദാപുരം: പഞ്ചായത്തിൽ സ്വകാര്യസ്ഥലത്തെ അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണം. മരങ്ങൾ മുറിച്ചുമാറ്റാത്തത് കാരണം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമ പ്രകാരം മരങ്ങളുടെ ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദിയെന്നും നാദാപുരം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.