നാദാപുരം: കേരള പ്രവാസി സംഘം ജില്ല സമ്മേളനത്തിന് ഒരുക്കം പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ കല്ലാച്ചി നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എം. പരീത് നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. 375 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ അനുബന്ധമായി വനിത സംഗമം, ആഗോള പ്രവാസി സംഗമം, രചനാ മത്സരങ്ങൾ സംഘടിപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു. പ്രവാസി സംഘം ജില്ല പ്രസിഡന്റ് എം. സുരേന്ദ്രൻ, സ്വാഗതസംഘം ജനറൽ കൺവീനർ എരോത്ത് ഫൈസൽ, ടി.കെ. കണ്ണൻ, എൻ. ഗോവിന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.