വേളം: കെ-റെയിൽ വിഷയത്തിൽ പിണറായി, മോദിക്ക് പഠിക്കുകയാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ജനകീയ സമരങ്ങളെ ജനാധിപത്യ രീതിയിൽ കാണുന്നതിനുപകരം അടിച്ചമർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോയിമഠം ശാഖ മുസ്‍ലിം ലീഗ് ഓഫിസ് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.എച്ച്. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഷിബു മീരാൻ, ഡോ. അബ്ദുൽ സമദ് തച്ചോളി, പി. അമ്മദ്, എസ്.പി. കുഞ്ഞമ്മദ്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം. അബൂബക്കർ, കെ.ടി. അബ്ദുറഹ്മാൻ, ചുണ്ടയിൽ മൊയ്‌തുഹാജി, കെ.അഹ്മദ് ഹാജി, കെ.സി. മുജീബ് റഹ്മാൻ, മുന്നൂൽ മമ്മുഹാജി, ഇ.കെ. കാസിം, കെ.സി. ബാബു, ഹാരിസ് മുറിച്ചാണ്ടി, വി. അമ്മദ്, ഹമീദ് കരുവാങ്കണ്ടി, കോമത്ത് ഇബ്രാഹിം, വി. അബ്ദുറഹ്മാൻ, സി.എച്ച്. ഇബ്രാഹിംകുട്ടി, പി.കെ.സി. അസീസ്, ബഷീർ മാണിക്കോത്ത്, വണ്ണാറത്ത് കാസിം, ടി.കെ. അബ്ദുൽകരീം, വി.എം. റഷാദ്, സലാം കുറ്റിയിൽ എന്നിവർ സംസാരിച്ചു. Photo: വേളം ചോയിമഠം ശാഖ മുസ്‍ലിം ലീഗ് ഓഫിസ് ഉദ്ഘാടനം ചെയ്ത് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.