കേന്ദ്രാവിഷ്കൃത പദ്ധതികൾ പരിശോധിക്കാൻ ദേശീയ നിരീക്ഷണ സമിതി അംഗമെത്തി

നാദാപുരം: കേന്ദ്രാവിഷ്കൃത പദ്ധതികളായ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയുടെ പ്രവർത്തനം പരിശോധിക്കുന്നതിന് വിദഗ്ധരെത്തി. ദേശീയ മോണിറ്ററിങ് സമിതി അംഗം രംഗപ്പയാണ് തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തിയത്. വ്യാഴാഴ്ച നാദാപുരം പഞ്ചായത്തിലെത്തിയ സമിതി അംഗം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തീകരിച്ച റോഡ്, കോഴിക്കൂട്, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ച വീട് എന്നിവ സന്ദർശിച്ച് വിശദാംശങ്ങൾ ശേഖരിച്ചു. തൂണേരി ബ്ലോക്ക് സെക്രട്ടറി ദേവിക രാജ്കുമാർ, നാദാപുരം പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, തൂണേരി ജോ. ബി.ഡി.ഒ സ്വപ്ന, തൊഴിലുറപ്പ് എൻജിനീയർ എസ്. അശ്വിൻ, നാദാപുരം പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ടി. പ്രേമാനന്ദൻ, ജില്ല പി.എം.എ.വൈ ഉദ്യോഗസ്ഥരായ എ.ഇ റീമ രമേശ്, ഓവർസിയർ മിഥുൻ, നാദാപുരം പഞ്ചായത്ത് തൊഴിലുറപ്പ് ഓഫിസിലെ ഉദ്യോഗസ്ഥരായ എ.ഇ നവനീത് രാജഗോപാല്‍, മുഹമ്മദ്‌, മുസാഫിര്‍, ഷംനാദ് എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. തുടർന്ന് വാണിമേൽ, വളയം, പുറമേരി എന്നീ പഞ്ചായത്തുകളിലും സംഘം പരിശോധന നടത്തി. പടം CL K ZNdm 2:കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ദേശീയ മോണിറ്ററിങ് സമിതിയംഗം രംഗപ്പ, തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ നാദാപുരത്ത് പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.