കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തും മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രവും സംഘടിപ്പിച്ച മരുതോങ്കര സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. ഡന്നി തോമസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോക്ടർ അഖില, വൈസ് പ്രസിഡൻറ് ശോഭ, അശോകൻ, സി.പി. ബാബുരാജ്, വി.പി. റീന, തോമസ് കാഞ്ഞിരത്തിങ്കൽ, ടി.പി. അലി, ഡോക്ടർ ആനന്ദ്, ഡോക്ടർ സുഗേഷ് കുമാർ, ഡോക്ടർ നിഖില, കെ.ടി. മനോജൻ, പി.പി. ഇന്ദിര, കെ.സി. ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവർ സംസാരിച്ചു. രവീന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു. അലോപ്പതി, ഹോമിയോ, ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകുകയും തുടർ ചികിത്സക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. 34 കിടപ്പുരോഗികൾ, കൂട്ടിരിപ്പുകാർ, ജനപ്രതിനിധികൾ, വളന്റിയർമാർ, ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, ഹരിതസേന പ്രവർത്തകർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ മുതൽ വൈകീട്ട് വരെ നടന്ന ക്യാമ്പിൽ നെല്ലിക്കുന്ന് ആദിവാസി കോളനിയിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.