കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ കാബിൻ ക്രൂ നേരത്തെയും നിരവധി തവണ സ്വർണം കടത്തി. എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവായ ഡൽഹി സ്വദേശി നവനീത് സിങ്ങാണ് (28) നേരത്തെയും സ്വർണം കടത്തിയതെന്ന് മൊഴി നൽകിയിരിക്കുന്നത്. മുമ്പ് ആറു തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് ഇയാൾ കസ്റ്റംസിന് നൽകിയിരിക്കുന്ന മൊഴി. നാലരക്കോടി രൂപ വിലവരുന്ന എട്ടര കിലോ സ്വർണം മുമ്പ് കടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ കൂടുതൽ ഇയാൾ കടത്തിയിട്ടുണ്ടാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്. ദുബൈ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കാബിൻ ക്രൂവായ ഇയാളെ ബുധനാഴ്ചയാണ് സ്വർണം കടത്താനുള്ള ശ്രമത്തിനിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. 63.56 ലക്ഷത്തിന്റെ 1226 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നേരത്തെയും സ്വർണം കടത്തിയതായി ഇയാൾ സമ്മതിച്ചത്. എന്നാൽ, ഇയാളുടെ മൊഴി പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. വിമാനത്തിൽ സ്വർണവുമായി കയറുന്ന യാത്രികൻ മിശ്രിത രൂപത്തിലാക്കിയ സ്വർണം ടോയ്‌ലെറ്റിലാണ് ഒളിപ്പിക്കാറുള്ളത്. ഇവിടെ നിന്ന് സ്വർണം എടുത്തു ധരിച്ചിരിക്കുന്ന ഷൂവിനുള്ളിൽ ഒളിപ്പിക്കുകയാണ് പിടിയിലായ കാബിൻ ക്രൂവിന്റെ രീതി. കാബിൻ ക്രൂവിന് പരിശോധന കുറയുമെന്നതിനാൽ ഇത് മുതലെടുത്താണ് സ്വർണം കടത്തിയിരിക്കുന്നത്. കരിപ്പൂരിന് സമീപം താമസിക്കുന്ന ഇയാൾ കോഴിക്കോട് സ്വദേശിയുമായിട്ടാണ് ഇടപാടുകൾ നടത്താറുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടപാടുകൾക്കായി സംഘം പ്രത്യേക മൊബൈലും നൽകിയിട്ടുണ്ട്. കസ്റ്റംസ് മൊബൈൽ പരിശോധിച്ചെങ്കിലും വാട്സ്ആപ് ചാറ്റുകൾ പൂർണമായും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഈ മെസ്സേജുകൾ റിക്കവർ ചെയ്യാനുള്ള ശ്രമവും അധികൃതർ ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.