ഓമശ്ശേരി: പരിസ്ഥിതി ദിനത്തിലേക്ക് തൈകളൊരുക്കി പ്രകൃതിക്ക് തണലേകാൻ ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജിലെ നാഷനൽ സർവിസ് സ്കീം വിദ്യാർഥിനികൾ. ഈവർഷത്തെ പരിസ്ഥിതി ദിനത്തിലേക്ക് ആയിരത്തോളം ഫല വൃക്ഷ തൈകളാണ് എൻ.എസ്.എസ് വിദ്യാർഥിനികൾ ഒരുക്കുന്നത്. ഓരോ വിദ്യാർഥിനിയും വീടിനുചുറ്റും വൃക്ഷത്തൈകൾ വിത്തിട്ടു മുളപ്പിച്ചെടുത്തു. പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ വി. സെലീന നിർവഹിച്ചു. റഫീഖ് സഖാഫി, ലിജോ ജോസഫ്, റഹ്മത്ത്, ഫാത്തിമ സന, അഷിന അബ്ദുറഹ്മാൻ, ഫസ്ന അനാമിക, സുബ്ഹാന, ഫാത്തിമ ഷഹാന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.