കൊടിയത്തൂർ: സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന പട്ടികജാതി സാക്ഷരത പരിപാടി നവചേതന പദ്ധതിക്ക് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ അനുവദിച്ച ഏക സൻെററാണ് കൊടിയത്തൂരിലേത്. ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി രാജീവ് ഗാന്ധി നഗറിലാണ സൻെറർ പ്രവർത്തനമാരംഭിച്ചത്. ഇൻസ്ട്രക്ടറെയും നിയമിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. സാക്ഷരത പുസ്തക വിതരണോദ്ഘാടനം എം.ടി. റിയാസ് നിർവഹിച്ചു. ആയിഷ ചേലപ്പുറത്ത്, ഫാത്തിമ നാസർ, സുബിത, ലിസ, കെ.പി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. kdr 3: നവചേതന പദ്ധതി സാക്ഷരത സെന്റർ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.