ഖുർആൻ പഠനക്ലാസ് ഉദ്ഘാടനം

കുന്ദമംഗലം: മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി ക്വസർ ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ പഠന ക്ലാസിന്റെ ഉദ്ഘാടനം ഇത്തിഹാദുൽ ഉലമ അംഗം വി.പി. ഷൗക്കത്തലി നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് എം. സിബ്ഹത്തുള്ള അധ്യക്ഷത വഹിച്ചു. എം.സി. സുബ്ഹാൻ ബാബു ഖുർആൻ ക്ലാസ് നയിച്ചു. ഇ.പി. ലിയാഖത്ത് അലി, സി. അബ്ദുൽ ഹഖ്, എം.കെ. സുബൈർ, ടി.വി. അബ്ദുറഹ്മാൻ, എൻ. ജാബിർ എന്നിവർ സംസാരിച്ചു. മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ദീൻ സ്വാഗതവും അക്ബർ ഷാ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.