വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം എജുക്കേഷണല്‍ കോംപ്ലക്‌സിന് മുന്നിൽ കാവൽ നില്ക്കുന്ന പൊലീസുകാരൻ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലായി തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ സുതാര്യമായി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ള എല്ലാ സംവിധാനങ്ങളും ജില്ലയില്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചു. വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മടപ്പള്ളി ഗവ. കോളജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കൂടത്തായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്‌സിലുമാണ് നടക്കുക.
പ്രത്യേകം തയാറാക്കിയ കൗണ്ടിങ് ഹാളുകളിലാണ് ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ നടക്കുക. ഇ.വി.എം വോട്ടെണ്ണാന്‍ ഓരോ മണ്ഡലത്തിലും 14 ടേബിളുകള്‍ വീതമാണ് സജ്ജീകരിച്ചിട്ടുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍, ഇ.ടി.പി.ബി.എസ് വോട്ടുകള്‍ എന്നിവ എണ്ണുന്നതിനുള്ള ടേബിളുകള്‍ ഓരോ നിയോജക മണ്ഡലത്തിലെയും ബാലറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഇത് പ്രകാരം വടകരയില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി ഏഴു ടേബിളുകളും ഇ.ടി.പി.ബി.എസ് വോട്ടുകള്‍ എണ്ണാന്‍ ഒരു ടേബിളും പ്രവര്‍ത്തിക്കും. കുറ്റ്യാടി 10-1, നാദാപുരം 10-1, കൊയിലാണ്ടി 8-2, പേരാമ്പ്ര 14-3, ബാലുശ്ശേരി 15-2, എലത്തൂര്‍ 14-2, കോഴിക്കോട് നോര്‍ത്ത് 9-2, കോഴിക്കോട് സൗത്ത് 5-1, ബേപ്പൂര്‍ 7-1, കുന്ദമംഗലം 13-1, കൊടുവള്ളി 6-1, തിരുവമ്പാടി 6-1 എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍-ഇ.ടി.പി.ബി.എസ് ടേബിളുകളുടെ എണ്ണം. ഇ.വി.എം കൗണ്ടിങ്ങിനായി ജില്ലയില്‍ 741 ഉദ്യോഗസ്ഥരെയും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി 661 ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ട് റാന്‍ഡമൈഷന്‍ പൂര്‍ത്തിയായി. മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ വോട്ടെണ്ണല്‍ ദിനത്തില്‍ വരണാധികാരികളുടെ നേതൃത്വത്തില്‍ രാവിലെ അഞ്ചിന് നടക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തിയായി. അവസാനഘട്ട പരിശീലനം ഞായറാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.