അപ്പാർട്ട്മെന്റിൽ മോഷണം: പ്രതികൾ അറസ്റ്റിൽ

വെള്ളിമാട്കുന്ന്: ചേവായൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലാവൻഡർ അപ്പാർട്ട്മെന്റെിൽ മോഷണം നടത്തിയ കേസിലെ പ്രതികൾ കാരപ്പറമ്പ് പുഴനടമ്മൽ സ്വദേശി കാട്ടുവയൽ വീട്ടിൽ കെ.വി. നൗഫൽ (30) കുന്ദമംഗലം കോണാട്ട് സ്വദേശി അരീക്കര വീട്ടിൽ ഷാമിൽ മുഹമ്മദ് (30)എന്നിവരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 24ന് പുലർച്ചെ കോഴിക്കോട് തടമ്പാട്ടുതാഴത്തുള്ള ലാവൻഡർ അപ്പാർട്ട്മെന്റിൽനിന്ന് മൂന്ന് തബലകളും 5000 രൂപയുടെ ചെരിപ്പും പ്രതികൾ മോഷ്ടിച്ചു രക്ഷപ്പെട്ടു എന്നാണ് കേസ്.

ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സി.സി.ടി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളേയും മോഷണത്തിന് ഉപയോഗിച്ച വാഹനത്തെപ്പറ്റിയും മനസ്സിലാക്കിയത്. സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി ഷാമിലിനെ കുന്ദമംഗലത്ത് നിന്നും നൗഫലിനെ ചേവായൂർ പരിസരത്ത് നിന്നുമാണ് ഇൻസ്പെക്ടർ പി. മഹേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബിജു, അസി. സബ് ഇൻസ്പെക്ടർ മനോജ്, സിവിൽ പൊലീസ് ഓഫിസർ സന്തോഷ് സ്ക്വാഡ് അംഗങ്ങളായ വിഷ് ലാൽ, റഷീദ് എന്നിവർ ചേർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

നൗഫലിന് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Apartment theft: Suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.