കോഴിക്കോട് മാവൂർ റോഡിലെ നടപ്പാതയിൽ
അപകടഭീഷണിയുയർത്തുന്ന സ്വകാര്യ കമ്പനിയുടെ
കേബിൾ
കോഴിക്കോട്: നഗരനടപ്പാതകളിൽ തലങ്ങും വിലങ്ങും കിടക്കുന്ന സ്വകാര്യകേബിളുകൾ അപകടഭീഷണിയുയർത്തുന്നു. നടന്നുപോകുന്നവർ തടഞ്ഞു വീഴാൻ പാകത്തിലാണ് പലയിടത്തും കേബിളുകൾ അലങ്കോലമായി കിടക്കുന്നത്. ഇടറോഡുകളിൽ ഇത്തരം കേബിളുകൾ വാഹനങ്ങൾക്കും ഭീഷണിയാണ്. ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ ഇത്തരം കേബിളുകളിൽ കുടുങ്ങി തെറിച്ചുവീണ സംഭവങ്ങളുണ്ടായിട്ടുണ്ട്. കോർപറേഷൻ കൗൺസിലിൽ രണ്ട് മാസം മുമ്പ് ഇതു സംബന്ധിച്ച് കൗൺസിലർമാർ പരാതി ഉന്നയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കേബിൾ ഓപറേറ്റർമാരുടെ യോഗം വിളിച്ചുചേർക്കാൻ മേയർ ഒ. സദാശിവൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
രാത്രിയിലാണ് കേബിളുകൾ കൂടുതൽ അപകടമുണ്ടാക്കുക. കറുത്ത കേബിൾ ഇരുട്ടിൽ കാണില്ല. തടഞ്ഞ് വീഴാൻ സാധ്യത കൂടുതലാണ്. മാവൂർ റോഡിൽ ഏറ്റവും തിരക്കുള്ള നടപ്പാതയിൽ കേബിളുകൾ താഴ്ന്നുകിടക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അടുത്തുള്ളതിനാൽ ഈ ഫുട്പാത്തിൽ രാപകൽ ഒരുപോലെ കാൽനടക്കാർ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.