ഓർഡിനൻസിന് ഗവർണറുടെ അനുമതി; കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ ഓ​ർ​ഡി​ന​ൻ​സി​ന് ഗ​വ​ർ​ണ​ർ താ​വ​ർ ച​ന്ദ് ഗെ​ഹ് ലോ​ട്ട് അ​നു​മ​തി ന​ൽ​കി. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ ഓ​ർ​ഡി​ന​ൻ​സി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് ഗ​വ​ർ​ണ​ർ ഒ​പ്പു​വെ​ച്ച​ത്. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ൽ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. ഓ​ർ​ഡി​ന​ൻ​സ് ബി​ൽ അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ നി​യ​മ നി​ർ​മാ​ണ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. അ​തു​വ​രെ ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യ ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ സ​ർ​ക്കാ​റി​ന് നി​യ​മം ന​ട​പ്പാ​ക്കാം. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം സാ​മൂ​ഹി​ക വി​ഭ​ജ​ന​ത്തി​നും സ്പ​ർ​ധ​ക്കും വ​ഴി​വെ​ക്കു​മെ​ന്നും ഓ​ർ​ഡി​ൻ​സി​ൽ ഒ​പ്പി​ട​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക മേ​ഖ​ല കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നും ബം​ഗ​ളൂ​രു ആ​ർ​ച് ബി​ഷ​പ്പു​മാ​യ ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​ർ ഓ​ർ​ഡി​ന​ൻ​സി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​ക്കു​ന്ന ഒ​മ്പ​താ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ക​ർ​ണാ​ട​ക. ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ൾ സ​മാ​ന നി​യ​മം നേ​ര​ത്തേ പാ​സാ​ക്കി​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.