ബാലുശ്ശേരി മണ്ഡലത്തിൽനിന്ന് വിജയിച്ച വി.ടി. സൂരജിനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ

ഇ​ട​തു​കോ​ട്ട ത​ക​ർ​ത്ത വി.​ടി. സൂ​ര​ജി​ന് ബാ​ലു​ശ്ശേ​രി​യി​ൽ ച​രി​ത്ര വി​ജ​യം

ബാ​ലു​ശ്ശേ​രി: ഇ​ള​ക്ക​മി​ല്ലാ​തെ നി​ന്ന ഇ​ട​തു​കോ​ട്ട ഇ​ടി​ച്ചു​ത​ക​ർ​ത്ത വി.​ടി സൂ​ര​ജി​ന് ബാ​ലു​ശ്ശേ​രി​യി​ൽ ച​രി​ത്ര​വി​ജ​യം. നാ​ല​ര പ​തി​റ്റാ​ണ്ടാ​യി ജി​ല്ല​യി​ലെ ഇ​ട​തു കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടു​ന്ന ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​ന്റെ കൊ​ടു​ങ്കാ​റ്റു​യ​ർ​ത്തി​യാ​ണ് 16980 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് സൂ​ര​ജ് ച​രി​ത്ര​വി​ജ​യം നേ​ടി​യ​ത്. 94804 വോ​ട്ട് സൂ​ര​ജ് നേ​ടി​യ​പ്പോ​ൾ സ​ചി​ൻ ദേ​വി​ന് 77824 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​ൽ.​ഡി.​എ​ഫി​ന്റെ സി​റ്റി​ങ് എം.​എ​ൽ.​എ കെ.​എം സ​ചി​ൻ ദേ​വ് ക​ഴി​ഞ്ഞ ത​വ​ണ 20362 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്.

രാ​ഷ്ട്രീ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​യെ​ല്ലാം ഞെ​ട്ടി​ച്ചാ​ണ് കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്റു കൂ​ടി​യാ​യ സൂ​ര​ജ് മ​ണ്ഡ​ല​ത്തി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. സം​സ്ഥാ​ന രൂ​പ​വ​ത്ക​ര​ണ ശേ​ഷം 1957ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യു​ടെ ഘ​ട​ക​ക്ഷി​യാ​യ പി.​എ​സ്.​പി​യി​ലെ എം. ​നാ​രാ​യ​ണ കു​റു​പ്പാ​യി​രു​ന്നു ഇ​വി​ടെ​നി​ന്ന് ആ​ദ്യ​മാ​യി വി​ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 1960ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ദ്ദേ​ഹം ത​ന്നെ വി​ജ​യി​ച്ചു. 65ലും 67​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​തി​ന്റെ ഘ​ട​ക ക​ക്ഷി​യാ​യി മ​ത്സ​രി​ച്ച എ​സ്.​എ​സ്.​പി​യി​ലെ എ.​കെ അ​പ്പു വി​ജ​യി​ച്ചു. 1970ലാ​ണ് കോ​ൺ​ഗ്ര​സ് ബാ​ന​റി​ൽ എ.​സി ഷ​ൺ​മു​ഖ​ദാ​സ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് ശേ​ഷം 1977ൽ ​ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച പി.​കെ ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ വി​ജ​യ​ത്തോ​ടെ​യാ​ണ് മ​ണ്ഡ​ലം ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി തു​ട​ങ്ങി​യ​ത്. 1980 മു​ത​ൽ 2001 വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി 25 വ​ർ​ഷ​ക്കാ​ലം ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച കോ​ൺ​ഗ്ര​സ് എ​സി​ലെ എ.​സി. ഷ​ൺ​മു​ഖ​ദാ​സ് മൂ​ന്നു ത​വ​ണ സം​സ്ഥാ​ന മ​ന്ത്രി​യാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

2011ൽ ​ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച പു​രു​ഷ​ൻ ക​ട​ലു​ണ്ടി 8882 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം നേ​ടി. 2016ൽ ​ര​ണ്ടാം ത​വ​ണ​യും മ​ത്സ​രി​ച്ച പു​രു​ഷ​ൻ ക​ട​ലു​ണ്ടി 15464 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്.

2021ൽ ​ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി നേ​താ​വാ​യ കെ.​എം സ​ചി​ൻ ദേ​വ് 20372 ആ​യി ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും 2024ൽ ​ന​ട​ന്ന ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ രാ​ഘ​വ​ന് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 18365 വോ​ട്ടി​ന്റെ ലീ​ഡ് നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​പി സ​തീ​ഷ് 17669 വോ​ട്ട് നേ​ടി.

Tags:    
News Summary - Left-winger V.T. Suraj scores historic victory in Balasore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.