കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റ​സാ​ഖ് മാ​സ്റ്റ​റെ പ്ര​വ​ർ​ത്ത​ക​ർ എ​ടു​ത്തു​യ​ർ​ത്തി ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു

ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം കു​ന്ദ​മം​ഗ​ല​ത്ത് യു.​ഡി.​എ​ഫ്​

കു​ന്ദ​മം​ഗ​ലം: ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​ന് മി​ന്നും ജ​യം. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ 13313 വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ.​ഡി.​എ​ഫി​ലെ പി.​ടി.​എ. റ​ഹീം ആ​ണ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ജ​യി​ച്ച​ത്. യു.​ഡി.​എ​ഫ് ക​ണ​ക്ക് കൂ​ട്ടി​യ​തി​നെ​ക്കാ​ൾ ഇ​ര​ട്ടി​യി​ലേ​റെ വോ​ട്ടു​ക​ൾ​ക്കാ​ണ് എം.​എ. റ​സാ​ഖ് മാ​സ്റ്റ​റു​ടെ വി​ജ​യം. എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ 91598 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ടി.​എ. റ​ഹീം 78285 വോ​ട്ടാ​ണ് നേ​ടി​യ​ത്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി വി.​കെ. സ​ജീ​വ​ൻ 34435 വോ​ട്ട് നേ​ടി. പി.​ടി.​എ. റ​ഹീ​മി​ന്റെ അ​പ​ര സ്ഥാ​നാ​ർ​ഥി റ​ഹീം 2110 വോ​ട്ട് നേ​ടി​യ​പ്പോ​ൾ 1044 വോ​ട്ട് നോ​ട്ട​ക്ക് ല​ഭി​ച്ചു. റ​സാ​ഖ് മാ​സ്റ്റ​ർ 43.84 ശ​ത​മാ​നം വോ​ട്ട് നേ​ടി.

ക​ഴി​ഞ്ഞ ത​വ​ണ 400 വോ​ട്ടി​ന്റെ ലീ​ഡ് മാ​ത്രം നേ​ടി​യ കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് യു.​ഡി.​എ​ഫ് 5467 വോ​ട്ടി​ന്റെ ലീ​ഡ് നേ​ടി. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 1600ലേ​റെ വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​വും മാ​വൂ​ർ, പെ​രു​വ​യ​ൽ, പെ​രു​മ​ണ്ണ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് 2000 ലേ​റെ വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​വും യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു. എ​ൽ.​ഡി.​എ​ഫ് 6000 വോ​ട്ട് വ​രെ ലീ​ഡ് നേ​ടു​മെ​ന്ന് ക​രു​തി​യ ഒ​ള​വ​ണ്ണ​യി​ൽ അ​വ​ർ​ക്ക് വെ​റും 251 വോ​ട്ടി​ന്റെ ലീ​ഡാ​ണ് ല​ഭി​ച്ച​ത്. കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ ബാ​ക്കി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫി​ന്റെ പ്ര​തീ​ക്ഷ. 

തി​രു​വ​മ്പാ​ടി​യി​ൽ മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ വി​ജ​യം -നി​ഷാ​ദ് കോ​ട്ട​മ്മ​ൽ

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​ന് മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ വി​ജ​യം. 15 വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ണ്ടാ​യ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​കെ. കാ​സി​മി​ന്റെ 6741 വോ​ട്ടി​ന്റെ വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ​യു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ യു.​ഡി.​എ​ഫ് വി​ജ​യി​ച്ച 2011ലെ ​സി. മോ​യി​ൻ കു​ട്ടി​യു​ടെ ഭൂ​രി​പ​ക്ഷ​മാ​യ 3883 വോ​ട്ട് മ​റി​ക​ട​ക്കാ​ൻ കാ​സി​മി​ന് ക​ഴി​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് മ​ത്സ​രി​ച്ചാ​ൽ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യ സാ​ധ്യ​ത ഇ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​നു​ള്ള മ​ധു​ര മ​റു​പ​ടി​യാ​യി ലീ​ഗ് വി​ജ​യം മാ​റി.

മ​ണ്ഡ​ല​ത്തി​ൽ മ​ത​ധ്രു​വീ​ക​ര​ണ ശ്ര​മ​ങ്ങ​ളു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​ൻ യു.​ഡി.​എ​ഫി​ന് ക​ഴി​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​മാ​യ രാ​ഷ്ട്രീ​യ വോ​ട്ടി​ങ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്നു​വെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. 2021ൽ 4643 ​വോ​ട്ടി​നാ​ണ് ഇ​ട​തു സ്ഥാ​നാ​ർ​ഥി ലി​ന്റോ ജോ​സ​ഫ് വി​ജ​യി​ച്ച​ത്. 2016ലെ ​എ​ൽ.​ഡി.​എ​ഫ് വി​ജ​യം 3008 വോ​ട്ടി​നാ​യി​രു​ന്നു. ജോ​ർ​ജ് എം. ​തോ​മ​സ് ആ​യി​രു​ന്നു അ​ന്ന് ഇ​ട​ത് സ്ഥാ​നാ​ർ​ഥി. പ​ര​മ്പ​രാ​ഗ​ത യു.​ഡി.​എ​ഫ് ത​ട്ട​ക​മാ​യ തി​രു​വ​മ്പാ​ടി​യി​ൽ ത​ങ്ങ​ളു​ടെ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്ന് 15 വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ണ്ടാ​യ വി​ജ​യം തെ​ളി​യി​ക്കു​ന്നു.

മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​മാ​യി ഇ​ഴ​യ​ടു​പ്പ​മു​ണ്ടാ​ക്കി​യാ​യി​രു​ന്നു സി.​കെ. കാ​സി​മി​ന്റെ പ്ര​ചാ​ര​ണം. സം​സ്ഥാ​ന​ത്ത് ആ​ഞ്ഞു​വീ​ശി​യ യു.​ഡി.​എ​ഫ് ത​രം​ഗ​വും സി.​കെ. കാ​സി​മി​ന് ക​രു​ത്താ​യി. ഏ​ഴി​ൽ അ​ഞ്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും യു.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം നേ​ടി. ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് എ​ൽ.​ഡി.​എ​ഫ് ലീ​ഡു​ള്ള​ത്. പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 3532, കോ​ട​ഞ്ചേ​രി - 1461, കാ​ര​ശ്ശേ​രി - 1691, കൂ​ട​ര​ഞ്ഞി- 456, കൊ​ടി​യ​ത്തൂ​ർ - 1965 എ​ന്നി​ങ്ങ​നെ​യാ​ണ് യു.​ഡി.​എ​ഫ് ലീ​ഡ്. എ​ൽ.​ഡി.​എ​ഫ് തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2011 വോ​ട്ടും മു​ക്കം ന​ഗ​ര സ​ഭ​യി​ൽ 398 വോ​ട്ടും ലീ​ഡ് നേ​ടി. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ടാ​ക്കി മാ​റ്റാ​ൻ ഇ​ട​ത് എം.​എ​ൽ.​എ ലി​ന്റോ ജോ​സ​ഫി​ന് ക​ഴി​യാ​ത്ത​ത് ശ്ര​ദ്ധേ​യ​മാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​ൽ ലി​ന്റോ ജോ​സ​ഫ് മി​ക​വ് കാ​ണി​ച്ചി​രു​ന്നു. 

Tags:    
News Summary - After a decade and a half, UDF returns to Kundamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.