ഫലമറിഞ്ഞശേഷം പാറക്കൽ അബ്ദുല്ല മടപ്പള്ളിയിലെ വോെട്ടണ്ണൽ കേന്ദ്രത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
കുറ്റ്യാടി: പത്തു വർഷം പിണറായി സർക്കാർ ജനങ്ങളോട് കാണിച്ച ക്രൂരതകൾക്കുള്ള പ്രതികാരമാണ് യു.ഡി.എഫിന്റെ വൻ തെരഞ്ഞെടുപ്പു വിജയമെന്ന് പാറക്കൽ അബ്ദുല്ല.
മടപ്പള്ളിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. ദുർഭരണത്തിനെതിരിലുള്ള വിധിയെഴുത്താണിത്. വലിയ അക്രമ പ്രവർത്തനങ്ങളാണ് സി.പി.എം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയത്. പോളിങ് ദിവസം കുറ്റ്യാടിയിൽ ബൂത്ത് കൈയേറി യു.ഡി.എഫ് ഏജന്റുമാരെ മർദിച്ചു. പൊലീസും അതിന് ഒത്താശ ചെയ്തു. തെരഞ്ഞെടുപ്പ് പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിലായതിനാൽ നിരവധി പ്രവാസികൾക്ക് വോട്ടു ചെയ്യാൻ എത്താനായില്ല. അവരും കൂടി എത്തിയിരുന്നെങ്കിൽ ഭൂരിപക്ഷം ഏറെ വർധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.