സ്കൂൾ ലൈബ്രറിക്ക് കവിതസമാഹാരം നൽകി

നാദാപുരം: തൂണേരി ബി.ആർ.സി പരിധിയിലെ എല്ലാ യു.പി വിദ്യാലയങ്ങൾക്കും സൗജന്യമായി കവിതസമാഹാരം നൽകി അധ്യാപകന്റെ വേറിട്ട മാതൃക. തൂണേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മലയാളം അധ്യാപക ശാക്തീകരണ പരിശീലനപരിപാടിയിൽ പങ്കെടുത്ത അധ്യാപകരിലൂടെയാണ് വിദ്യാലയങ്ങൾക്ക് മുതുവടത്തൂർ മാപ്പിള യു.പി സ്കൂൾ പ്രധാനാധ്യാപകനായ കെ.പി. ശ്യാംസുന്ദർ തന്റെ മകൻ കെ.പി. ശ്രാവണിന്റെ രണ്ടാം കവിതസമാഹാരം സൗജന്യമായി നൽകിയത്‌. കവിതസമാഹാരം ചോമ്പാല എ.ഇ.ഒ എം.ആർ. വിജയൻ ഏറ്റുവാങ്ങി. സി.പി. ജിഷ, ശ്രീജ, ധന്യ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.