പഠനോപകരണ വിതരണം

ഫറോക്ക്: നല്ലളം തോട്ടുങ്ങൽ ജുമുഅ മസ്ജിദ് പരിപാലന കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് 19 ശാഖയും സംയുക്തമായി അർഹതപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്രസൻറ് മുഹമ്മദലി വിതരണോദ്ഘാടനം നിർവഹിച്ചു. നല്ലളം തോട്ടുങ്ങൽ ജുമുഅ മസ്ജിദ് പ്രസിഡന്റ് പി.ടി.എം മുസ്തഫ മാസ്റ്റർ, എസ്.കെ.എസ്‌.എസ്‌.എഫ് 19ാം ശാഖ പ്രസിഡന്റ് പി.ടി. മുഹമ്മദ് അസ് ലം, സൈദ് മുഹമ്മദ്, പി. ജംഷീക്ക്, കെ. ഷാഫി, കെ. മുഹമ്മദ് ബാസിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.