കരിപ്പൂർ: ഭൂ ഉടമകളുമായി മന്ത്രിതല ചർച്ച നടത്തണം- എം.ഡി.എഫ്‌

കോഴിക്കോട്: കേന്ദ്ര സർക്കാർ നിർദേശപ്രകാരം കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് 18.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹിമാൻ ഭൂവുടമകളുമായി നേരിട്ട് ചർച്ച നടത്തണമെന്ന് മലബാർ ഡെവലപ്മൻെറ് ഫോറം ആവശ്യപ്പെട്ടു. രക്ഷാധികാരി സഹദ് പുറക്കാട് ഉദ്ഘാടനം ചെയ്തു. എം.ഡി.എഫ് പ്രസിഡന്റ് എസ്.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഇടക്കുനി, സന്തോഷ് വലിയപറമ്പത്ത് പി.കെ. കബീർ സലാല, പി.എ. അബ്ദുൽ കലാം ആസാദ്, പ്രഥ്വിരാജ് നാറാത്ത്, അഫ്സൽ ബാബു, കരിം വളാഞ്ചേരി, ഷെബീർ കോട്ടക്കൽ, നിസ്താർ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.