കുറ്റ്യാടി: ഉൽപാദനം കൂടിയ സീസണിൽ തേങ്ങക്ക് വിലയില്ലാത്തത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. കഴിഞ്ഞവർഷം കിലോക്ക് 46 രൂപ വരെ ലഭിച്ച പൊതിച്ച തേങ്ങക്ക് തിങ്കളാഴ്ച മാർക്കറ്റിൽ 26 രൂപയായിരുന്നു. തേങ്ങ വ്യാപാരികൾക്ക് വേണ്ടാത്ത സ്ഥിതിയാണ്. വിലയിടിവ് കാരണം കർഷകർ തേങ്ങയിടീക്കുന്നില്ല. പറിച്ച് പൊതിച്ച് മാർക്കറ്റിൽ എത്തുമ്പോഴേക്ക് വരിവനെക്കാൾ ചെവല് അധികം. ഒരു തെങ്ങിൽ കയറാൻ 35 രൂപവരെ കൊടുക്കേണ്ടി വരുന്നു. പൊതിക്കാൻ ഒരു രൂപയും. മാർക്കറ്റിലെത്തിച്ച് വിൽപന കണക്ക് നോക്കിയാൽ കർഷകൻ കടക്കാരനാവുന്ന അവസ്ഥ. തെങ്ങിൽ കയറാത്തതിനാൽ തേങ്ങ ഉണങ്ങി വീണ് മഴയിൽ കിളിർക്കുന്നു. തെങ്ങിന് കൊത്തും കിളയും വളമിടലും നടത്തേണ്ട സമയമാണിത്. എന്നാൽ, ആരും പണിയെടുപ്പിക്കുന്നില്ല. തടം തുറന്ന് വളമിടാൻ നാനൂറ് രൂപ വേണമെന്ന് കർഷകർ പറയുന്നു. പാമോയിൽ, സൺപ്ലവർ ഓയിൽ എന്നിവയുടെ വരവാണ് തേങ്ങക്ക് വിലയിടിയാൻ കാരണമായി പറയുന്നത്. മുമ്പ് വിലക്കുറവ് കാരണം വെളിച്ചെണ്ണയിൽ പാമോയിൽ കലർത്തി വിൽപന നടത്തുന്ന സ്ഥിതിയാണെങ്കിൽ ഇപ്പോൾ വിലയിടിഞ്ഞ വെളിച്ചെണ്ണ പാമോയിലിൽ ചേർക്കുന്ന സ്ഥിതിയായെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ വില കിലോക്ക് നൂമ്പതായി കുറഞ്ഞു. എന്നാൽ, സൺപ്ലവർ ഓയിലിന് അതിനെക്കാൾ വില ലഭിക്കുന്നു. കുറ്റ്യാടി മേഖലയിൽനിന്ന് ദിനേന അഞ്ച് ലോഡ് വരെ തേങ്ങ തമിഴ്നാട്ടിലേക്ക് കയറ്റിപ്പോയിരുന്നതാണ്. അത് പകുതിയോളമായതായി വ്യാപാരികൾ പറയുന്നു. പോട്ടോ :പൊതിച്ച തേങ്ങ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.