വി​ജി​ൻ

പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

കോട്ടയം: നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. പുതുപ്പള്ളി തച്ചുകുന്ന് മുണ്ടപ്പുഴ വീട്ടിൽ വിജിൻ എബ്രഹാമിനെയാണ് (32) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി ബസ്സ്റ്റാൻഡിനോട് ചേർന്ന് സ്റ്റേഷനറി കട നടത്തുന്ന ഇയാളുടെ പക്കൽനിന്ന് 650 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടിച്ചെടുത്തു.

ജില്ലയിൽ നടന്ന സ്പെഷൽ ഡ്രൈവിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കടയിൽ സന്ധ്യയോടുകൂടി എല്ലാ ദിവസവും നിരവധി ചെറുപ്പക്കാരും അന്തർസംസ്ഥാന തൊഴിലാളികളും കൂട്ടം കൂടുന്നതായും ഇവിടെ ഹാൻസ് പോലുള്ള നിരോധിത പുകയില ഉൽപന്നങ്ങളുടെ വില്‍പന നടക്കുന്നതായും രഹസ്യവിവരം ലഭിച്ചതി‍െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്.ഐമാരായ എം.എം. അനുരാജ്, അനിൽകുമാർ, സി.പി.ഒമാരായ പ്രതീഷ് രാജ്, ദിലീപ്, വിപിൻ, ജയേഷ്, വൈശാഖ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.

Tags:    
News Summary - Youth arrested with tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.