ചാമംപതാൽ: ഉള്ളായത്ത് ഓട്ടത്തിനിടെ മാരുതി വാൻ കത്തിനശിച്ചു. ഉള്ളായം-കോണേക്കടവ് റോഡിൽ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. കടയിനിക്കാട് സ്വദേശി കണയങ്കൽ ജോസുകുട്ടി സഞ്ചരിച്ച വാനാണ് കത്തിനശിച്ചത്. കടയിനിക്കാട്ടുനിന്ന് ഉള്ളായം ഭാഗത്തേക്ക് പശുക്കൾക്ക് തീറ്റ സംഭരിക്കാൻ പോകുമ്പോൾ കോണേക്കടവ് ഭാഗത്തുവെച്ച് വാഹനത്തിൽനിന്ന് തീയും പുകയും ഉയർന്നു. ഉടൻ ജോസുകുട്ടി പുറത്തിറങ്ങി. നിമിഷങ്ങൾക്കം വാഹനം പൂർണമായി കത്തിനശിക്കുകയായിരുന്നു. വിവരമറിഞ്ഞ് ജോസുകുട്ടിയുടെ ബന്ധു കണയങ്കൽ ജൂബിൻ സമീപത്തെ ക്രഷർ യൂനിറ്റിൽനിന്ന് ടാങ്കറിൽ വെള്ളമെത്തിച്ചാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.