വെച്ചൂർ കോലാംപുറത്ത് പാടശേഖരത്തിൽ താറാവുകൾ
ചത്തനിലയിൽ
വൈക്കം: വെച്ചൂർ കോലാംപുറത്ത് കരി പാടശേഖരത്തിന് സമീപം മോട്ടോർ തറയുടെ ഭാഗത്ത് താറാവുകളെ ചത്ത നിലയിൽ കണ്ടെത്തി.
ആരുടേതാണ് താറാവുകളെന്ന് വ്യക്തമല്ല. താറാവുകൾ ചാകാൻ തുടങ്ങിയതോടെ ഉടമ താറാവുകളെ ഉപേക്ഷിച്ച് പോയതാണോ എന്ന് സംശയിക്കുന്നു.
കൊയ്ത്തു കഴിഞ്ഞ് കൃഷി ഇറക്കേണ്ട പാടശേഖരത്തിനുസമീപം ആണ് സംഭവം. ചീഞ്ഞ് അഴുകി ദുർഗന്ധം പരത്തുന്ന നിലയാണ്. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ആശങ്ക ഒഴിവാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.