തെ​ക്കേ​ന​ട പ​ഴ​യ പ​റ​മ്പി​ൽ ഹ​രി​ഹ​ര​ൻ കെ.​ആ​ചാ​രി​യു​ടെ കു​ടും​ബ​ത്തി​നാ​യി

സു​മ​ന​സ്സു​ക​ൾ ചേ​ർ​ന്നൊ​രു​ക്കു​ന്ന വീ​ടി​നു ക​ല്ലി​ടു​ന്നു

നാ​ട്​ കൈ ​കോ​ർ​ത്തു; ഹ​രി​ഹ​ര​ന്​ സ്​​നേ​ഹ​ക്കൂ​ര

വൈ​ക്കം: ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന്റെ വീ​ടെ​ന്ന സ്വ​പ്നം സു​മ​ന​സ്സു​ക​ളു​ടെ ക​നി​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പ​ണി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തെ​യാ​യ തെ​ക്കേ​ന​ട പ​ഴ​യ​പ​റ​മ്പി​ൽ ഹ​രി​ഹ​ര​ൻ കെ. ​ആ​ചാ​രി​യു​ടെ കു​ടും​ബ​ത്തി​നാ​ണ് നാ​ട് ഒ​ന്നാ​കെ കൈ​കോ​ർ​ത്ത് വീ​ടൊ​രു​ക്കു​ന്ന​ത്.

ഹ​രി​ഹ​ര​ന്റെ ഭാ​ര്യ മി​നി​ക്ക് കൂ​ലി​പ്പ​ണി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ച്ഛ വ​രു​മാ​നം കൊ​ണ്ടാ​ണ് ര​ണ്ടു പെ​ൺ​മ​ക്ക​ളും കൊ​ച്ചു​മ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത്. മു​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം ചി​ല​രു​ടെ ശ്ര​മ​ഫ​ല​മാ​യി ഇ​വ​ർ​ക്കാ​യി നാ​ലു സെ​ന്റ് സ്ഥ​ലം വാ​ങ്ങാ​നാ​യി. കു​ടും​ബ​ത്തി​ന്റെ ദ​യ​നീ​യ​സ്ഥി​തി അ​റി​യാ​വു​ന്ന മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ രാ​ധി​ക ശ്യാം ​ഇ​വ​രു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി.

രാ​ധി​ക​യു​ടെ ശ്ര​മ​ഫ​ല​മാ​യി വൈ​ക്കം ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ല​യ​ൺ​സ് ക്ല​ബ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്‍റെ എ​ല്ലാ​വ​ർ​ക്കും ഭ​വ​ന​മെ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​നു ക​ല്ലി​ട്ടു.

ല​യ​ൺ​സ് ക്ല​ബ്‌ ഡി​സ്ട്രി​ക്റ്റ് റീ​ജ​ന​ൽ ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​സ​ഫ് കോ​ട​ലി​ച്ചി​റ, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ രാ​ധി​ക ശ്യാം ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന വീ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ സു​മ​ന​സ്സു​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പി​ൻ​ബ​ല​മേ​ക​ണ​മെ​ന്ന് രാ​ധി​ക ശ്യാം ​അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - The country has taken a stand; Hariharan has a cup of love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.