ഒ.എൻ.വി.ഓർമക്ക്​ ഒരു ദശകം; വെബിനാർ സംഘടിപ്പിച്ചു

വൈ​ക്കം: ഒ.​എ​ൻ.​വി​യു​ടെ ഓ​ർ​മ​ക​ൾ ഒ​രു ദ​ശ​കം പി​ന്നി​ടു​ന്ന വേ​ള​യി​ൽ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം കോ​ട്ട​യം ജി​ല്ല ന​വ​മാ​ധ്യ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ‘ക​വി നി​സ്വ​പ​ക്ഷ​ത്തി​ന്റെ കാ​വ​ലാ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന വെ​ബി​നാ​ർ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​പി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം. പു​ക​സ ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​ൻ മോ​ഡ​റേ​റ്റ​റാ​യി.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജി​ല്ലാ ന​വ​മാ​ധ്യ​മ സ​മി​തി ക​ൺ​വീ​ന​റു​മാ​യ അ​ഡ്വ. അം​ബ​രീ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും വ​നി​താ​സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. ജ​ല​ജാ​മ​ണി, ജി​ല്ല ക​മ്മി​റ്റി അം​ഗം ജോ​ജി കൂ​ട്ടു​മ്മ​ൽ, സം​സ്ഥാ​ന ന​വ​മാ​ധ്യ​മ സ​മി​തി ജോ. ​ക​ൺ​വീ​ന​ർ മു​ര​ളി എ​സ്. കു​മാ​ർ, എം.​ഐ. ശ​ശി​ധ​ര​ൻ, പു​ക​സ ജി​ല്ല ക​മ്മി​റ്റി അം​ഗം അ​ർ​ജു​ന​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ ച​ർ​ച​യി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​ആ​ർ. ഹ​രി​ലാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - A decade of ONV remembrance; Webinar organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.