വൈക്കം പോസ്റ്റൽ സബ് ഡിവിഷൻ നേതൃത്വത്തിൽ നിർധന പെൺകുട്ടികൾക്ക് തുടങ്ങിയ സുകന്യ സമൃദ്ധി അക്കൗണ്ട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി പാസ്ബുക്ക് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: ദേശീയ ബാലിക ദിനാചരണത്തോടനുബന്ധിച്ച് വൈക്കം പോസ്റ്റൽ സബ് ഡിവിഷൻ നേതൃത്വത്തിൽ 50 നിർധന പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി ഉദ്ഘാടനം ചെയ്തു.
പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ പി. സുധീപ് അധ്യക്ഷതവഹിച്ചു.
അക്കൗണ്ട് തുടങ്ങുന്നതിനുള്ള തുക സ്പോൺസർ ചെയ്ത ജെന്റിൽമാൻ ചിറ്റ്സ് ചെയർമാൻ ബാബു കേശവനെ തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് നൽകി ആദരിച്ചു. ഹെഡ് പോസ്റ്റ് ഓഫിസ് പോസ്റ്റ് മാസ്റ്റർ സി.ആർ. ശാലിനി ദേവി, സുരേഷ് സുരേന്ദ്രൻ, എസ്.കെ. സജി, വി.എസ്. വിജയകുമാർ, ജി. സീനാമോൾ, അഞ്ജു ബോസ്, എസ്. അനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.