ഉദയനാപുരം പടിഞ്ഞാറെക്കര, മറവൻതുരുത്ത് വാളംപള്ളി
എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ പെരുമ്പാമ്പുകൾ
വൈക്കം: രണ്ടിടത്തുനിന്നായി കൂറ്റൻ പെരുമ്പാമ്പുകളെ സർപ്പ അംഗം പിടികൂടി. ശനിയാഴ്ച വൈകിട്ട് ഉദയനാപുരം പടിഞ്ഞാറെക്കര, മറവൻതുരുത്ത് വാളംപള്ളി എന്നിവടങ്ങളിൽ നിന്നാണ് പാമ്പുകളെ പിടിച്ചത്. വൈക്കപ്രയാർ പടിക്കത്തറ വിശ്വംഭരന്റെ വീടിനു സമീപത്തെ തോട്ടിൽ നിന്നാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്.
കുട്ടികൾ ഇട്ട ചെറിയ വലയിൽ പാമ്പ് കുരുങ്ങുകയായിരുന്നു. മൂവാറ്റുപുഴയാറിന്റെ ഇടത്തോടിലാണ് പാമ്പ് വലയിൽ കുടുങ്ങിയത്. പ്രദേശവാസികൾ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ബ്രഹ്മമംഗലം സ്വദേശി അനന്തവിഷ്ണു എത്തി പാമ്പിനെ പിടികൂടി കൂട്ടിലാക്കി.
മറവൻതുരുത്ത് വാളംപള്ളിക്ക് സമീപം പൊതുസ്ഥലത്ത് ആണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് സർപ്പ അംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.