ഗാന്ധിനഗർ: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. മാന്നാനം സ്വദേശികൾക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ആർപ്പൂക്കര വില്ലൂന്നി ജങ്ഷനിലായിരുന്നു അപകടം.
കോട്ടയം ഭാഗത്തുനിന്നും വന്ന ടോറസ് ലോറി എതിർദിശയിൽ നിന്നെത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ വീണ സ്കൂട്ടർ യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ മെഡിക്കൽ കോളജിൽ എത്തിച്ചു. സ്കൂട്ടറിന് പിന്നിലിരുന്ന ആളുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.