തിരുനക്കര മൈതാന കവാടത്തിെൻറ ഇരുവശങ്ങളിലായി കെ-റെയിൽ വിരുദ്ധ സമരപ്രവർത്തകരും ബി.ജെ.പിയും പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ
കോട്ടയം: തിരുനക്കര മൈതാന കവാടത്തിൽ സമരം പുതുമയല്ലെങ്കിലും ശനിയാഴ്ച നടന്നത് കൗതുക പ്രതിഷേധം! മൈതാന കവാടത്തിെൻറ ഇരുവശത്തുമായി രണ്ടു പ്രതിഷേധങ്ങൾ നടന്നു. മാടപ്പള്ളിയിലെ കെ. റെയിൽ വിരുദ്ധ സമരം 200ാം ദിനം പിന്നിടുന്നതിെൻറ ഭാഗമായുള്ള സത്യഗ്രഹം ഒരുവശത്തും തൊട്ടടുത്തായി ശബരിമല തീർഥാടന മുന്നൊരുക്കത്തിലെ വീഴ്ചയാരോപിച്ച് ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിൻ ലാലിെൻറ ഏകദിന ഉപവാസ സമരവുമാണ് നടന്നത്. ഇരു സമരക്കാരും രാവിലെ പ്രതിഷേധം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
പിന്നീട് പരസ്പരധാരണയിൽ സമരം നടത്താൻ തീരുമാനിക്കുകയായിരുന്നു. രാവിലെ 9.30ഓടെ ബി.ജെ.പി ജില്ല പ്രസിഡന്റിെൻറ നേതൃത്വത്തിലുള്ള സത്യഗ്രഹ സമരത്തിെൻറ ഉദ്ഘാടനം നടന്നു. തുടർന്ന് 10.30ന് കെ. റെയിൽ വിരുദ്ധ മാടപ്പള്ളി സമരപ്പന്തൽ 200ാം ദിനം പിന്നിടുന്നതിെൻറ ഭാഗമായി കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സമരവും തുടങ്ങി. മാടപ്പള്ളി സമരത്തിെൻറ ഉദ്ഘാടന ചടങ്ങ് നടക്കുന്ന ഒരുമണിക്കൂറോളം സമയം ബി.ജെ.പി നേതാക്കൾ പ്രസംഗങ്ങൾ നിർത്തിവെക്കുകയും ചെയ്തു. നേതാക്കളായ ജി. രാമൻനായരും എൻ. ഹരിയും ഇരു സമരവേദികളിലും സംസാരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.