ചിട്ടി സ്ഥാപനത്തിൽനിന്ന് പണംകവർന്ന പ്രതി പളനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു
കോട്ടയം: നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽനിന്ന് പണം കവർന്നയാൾ പിടിയിൽ. തമിഴ്നാട് വെല്ലൂർ സ്വദേശിയായ പളനിയെയാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. ബധിരനും മൂകനുമായി അഭിനയിച്ച് ഇയാൾ കോട്ടയം മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന യുനൈറ്റഡ് ഇൻവെസ്റ്റ്മെന്റ് സ്ഥാപനത്തിൽ സഹായം തേടാനെന്ന പേരിൽ എത്തുകയും ഇതിനിടെ മേശയിൽ സൂക്ഷിച്ച 1,39,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് കുടുങ്ങിയത്.
വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, സബ് ഇൻസ്പെക്ടർമാരായ ടി. ശ്രീജിത് ടി, രാജേഷ്. സി.എ. സജികുമാർ, അസി. സബ് ഇൻസ്പെക്ടർ സിജു കെ.സൈമൺ, സി.പി.ഒമാരായ ദിലീപ് വർമ, എസ്. അനു, ശ്യാം എസ്.നായർ, ഷൈൻ തമ്പി, പിയൂഷ് പി.എസ്, ഷൈനു എസ്, കെ.എസ്. രവീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.