ആർപ്പൂക്കര: കോവിഡ് ബാധിതനൊപ്പം കൂട്ടിന് വന്നയാൾ ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്നു ചാടി. ചേർത്തല പൂച്ചാക്കൽ പെരുമ്പളം സ്വദേശി അനീഷാണ് (36 ) ചാടിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഇയാളുടെ വല്യച്ഛന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചിരുന്നു. ഈ രോഗിക്കൊപ്പം സഹായിയായി വന്നതാണ് അനീഷ്. ചൊവ്വാഴ്ച രാവിലെ ഇയാൾ പുറത്തിറങ്ങി പോകുകയും പിന്നീട് കാണാതാകുകയും ചെയ്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അത്യാഹിതവിഭാഗത്തിലെ എം.ആർ.ഐ സ്കാൻ മുറിയുടെ പുറത്തെ ഷേഡിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. സുരക്ഷാ ജീവനക്കാരും എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരും ചെന്നുനോക്കുമ്പോൾ ഷേഡിനുപുറത്ത് ഒരാൾ വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ ഇയാളെ താഴെയിറക്കി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വീഴ്ചയിൽ ഇയാളുടെ ഇടതുകാലിെൻറ അസ്ഥിക്ക് പൊട്ടലുണ്ട്. ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.