Posted On
date_range Updated On
date_range മഴയിൽ വീട് തകർന്നു
ചെമ്പ്: ശക്തമായ കാറ്റിലും മഴയിലും വീട് ഇടിഞ്ഞുവീണു. വീടിന്‍റെ മേൽക്കൂര വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുന്നത് കണ്ട് ഗൃഹനാഥൻ കുട്ടികളുമായി പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചെമ്പ് പഞ്ചായത്ത് 13ാം വാർഡിൽ കാട്ടാമ്പള്ളി ഷിജുവിന്‍റെ വീടാണ് ചൊവ്വാഴ്ച പുലർച്ച 6.30ഓടെ തകർന്നത്. മത്സ്യത്തൊഴിലാളിയായ ഷിജുവും ഭാര്യ പ്രിജിതയും മക്കളായ അഭിനയ (നാല് ), ആരാധ്യ (രണ്ട്) എന്നിവരുമാണ് താമസിച്ചിരുന്നത്. വീട് തകർന്നതോടെ നിർധന കുടുംബത്തിന് കിടക്കാനിടമില്ലാതെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.