ശബരിമല വിമാനത്താവളം: ഉടൻ സ്ഥലമേറ്റെടുക്കും -മന്ത്രി വാസവൻ

കോ​ട്ട​യം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന്​ ​കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. നി​ല​വി​ൽ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ൽ വി​ദ​ഗ്​​ധ​സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചാ​ലു​ട​ൻ കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റും. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഏ​റ്റ​വും വേ​ഗ​ത്തി​ൽ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​യം പ്ര​സ്​​ക്ല​ബി​ന്‍റെ ‘മീ​റ്റ്​ ദ ​പ്ര​സി​ൽ’ പ​റ​ഞ്ഞു. മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലൂ​ടെ​യും കൂ​ട്ടാ​യ്‌​മ​യി​ലൂ​ടെ​യു​മാ​ണ്‌ പ​രാ​തി​ര​ഹി​ത​വും സു​ഗ​മ​വു​മാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ഒ​രു​ക്കാ​നാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല റോ​പ്‌​വേ നി​ർ​മാ​ണ​ത്തി​നും ഉ​ട​ൻ തു​ട​ക്ക​മി​ടും.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റ്​ പി.​എ​സ്. പ്ര​ശാ​ന്തി​ന്​ ര​ണ്ടാം​ടേം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. 

News Summary - Sabarimala Airport: Land will be taken up soon - Minister Vasavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.