റേഷൻ കിട്ടാതെ മടക്കം തുടർക്കഥ കാലി സഞ്ചിക്കലം

കോ​ട്ട​യം: ഇ​ട​വേ​ള​ക്കു​ശേ​ഷം സെ​ർ​വ​ർ ത​ക​രാ​റി​ൽ റേ​ഷ​ൻ വി​ത​ര​ണം താ​ളം​തെ​റ്റി​യ​തോ​ടെ റേ​ഷ​ൻ വാ​ങ്ങാ​ൻ ക​ഴി​യാ​തെ നൂ​റു​ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ൾ. ഏ​താ​നും മാ​സ​ങ്ങ​ളാ​യി സെ​ർ​വ​ർ ത​ക​രാ​റാ​കു​ന്ന​തും റേ​ഷ​ൻ വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​കു​ന്ന​തും പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന്​ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ന്നു​ള്ള പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​മാ​സം കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ല്ല. മാ​സാ​വ​സാ​ന​മ​ട​ക്കം വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വീ​ണ്ടും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു.

തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തെ​ന്ന്​ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച സെ​ർ​വ​ർ പ​ത്തോ​ടെ പ​ണി​മു​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ൽ​പ​േ​ന​രം പ്ര​വ​ർ​ത്തി​ച്ച​തി​നൊ​ടു​വി​ൽ വീ​ണ്ടും യ​ന്ത്രം പ​ണി​മു​ട​ക്കി. ഇ​തോ​െ​ട വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ക​ട​ക​ൾ അ​ട​ച്ചി​ട്ട റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ വി​വി​ധ താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലേ​ക്ക്​ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ന​ട​ത്തി. ഇ​തി​നൊ​ടു​വി​ൽ സം​സ്​​ഥാ​ന​ത്തെ ഡേ​റ്റാ സെൻറ​റി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് കു​ഴ​പ്പി​ച്ച​തെ​ന്നും ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​വ​കു​പ്പ്​ വ്യ​ക്​​ത​മാ​ക്കി. ഇ​ത​നു​സ​രി​ച്ച്​ ബു​ധ​നാ​ഴ്ച വ്യാ​പാ​രി​ക​ൾ ക​ട തു​റ​ന്നെ​ങ്കി​ലും ഏ​താ​നും മ​ണി​ക്കൂ​റി​നു​ശേ​ഷം വി​ത​ര​ണം വീ​ണ്ടും ത​ട​സ്സ​പ്പെ​ട്ടു. വി​ത​ര​ണം താ​ളം​തെ​റ്റി​യ​തോ​ടെ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി നി​രാ​ശ​രാ​യി മ​ട​ങ്ങി​യ​വ​ർ നി​ര​വ​ധി​യാ​ണ്. കൂ​ലി​പ്പ​ണി​ക്കാ​രും മ​റ്റും പ​ണി​പോ​ലും ഉ​പേ​ക്ഷി​ച്ചാ​ണ് ക​ട​ക​ൾ​ക്കു മു​ന്നി​ൽ കാ​ത്തു​നി​ന്ന​ത്.

ഓ​ട്ടോ​യും വി​ളി​ച്ച് ക​ട​ക​ളി​ൽ എ​ത്തി​യ​ശേ​ഷം റേ​ഷ​ൻ ഇ​ല്ലെ​ന്ന്​ പ​റ​യു​ന്ന​തോ​ടെ നി​രാ​ശ​രാ​യി മ​ട​ങ്ങി​യ​വ​രും ഏ​റെ. അ​രി​ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ട​യു​ട​മ​ക​ൾ ക​ള്ളം പ​റ​യു​ന്ന​താ​ണെ​ന്നാ​രോ​പി​ച്ച് ചി​ല​ർ ത​ട്ടി​ക്ക​യ​റി.

പ​തി​വി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി കു​ത്ത​രി, പു​ഴു​ക്ക​ല​രി, പ​ച്ച​രി എ​ന്നി​ങ്ങ​നെ എ​ല്ലാ ഇ​നം അ​രി​ക​ളി​ലും ക​ട​ക​ളി​ൽ ഉ​ണ്ടാ​യ അ​വ​സ​ര​ത്തി​ലാ​ണ് സെ​ർ​വ​ർ പ​ണി​മു​ട​ക്ക്.

ഇ​തി​നു​പി​ന്നാ​ലെ, വെ​ള്ളി​യാ​ഴ്ച​വ​രെ റേ​ഷ​ൻ ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ നാ​ഷ​ന​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്​ സെ​ന്‍റ​റി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ്​ ഇ​തി​ന്​ കാ​ര​ണ​മെ​ന്നും ഇ​ത്​ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ മൂ​ന്നു​ദി​വ​സം വേ​ണ​മെ​ന്നു​മാ​ണ്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി​യ​ത്. മേ​യ് അ​ഞ്ചു വ​രെ ഈ ​മാ​സ​ത്തെ റേ​ഷ​ൻ വാ​ങ്ങാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ച​യോ​ടെ പ്ര​ശ്ന​ത്തി​ന്​ പൂ​ർ​ണ​പ​രി​ഹാ​ര​മാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക്​ വ്യ​ക്ത​ത​യി​ല്ല.

Tags:    
News Summary - Return without getting ration Sequel to Kali Sanchikalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.